ആദിയുടെ സെറ്റിൽ പ്രണവിന്‍റെയും സംഘത്തിന്‍റെയും കിടിലൻ ഫ്ലാഷ്മോബ്
Monday, September 4, 2017 5:12 AM IST
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ജിത്തു ജോസഫ് ചിത്രമായ ആദിയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്. തിരുവോണനാളിൽ അരങ്ങേറിയ ഫ്ലാഷ് മോബിന്‍റെ വീഡിയോ സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മുണ്ടുടുത്ത പെൺകൊടികൾക്കൊപ്പം പ്രണവും നൃത്തംചെയ്ത് കസറുകയാണ് വീഡിയോയിൽ.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂർ നിർമിക്കുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഒരു പ്രതികാര കഥയാണ് പറയുന്നത്.