"ആഭാസം' ടീസർ എത്തി
Saturday, September 9, 2017 7:28 AM IST
റിമ കല്ലിങ്കൽ സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജുബിത്ത് നമ്രഡത്ത് സംവിധാനം ചെയ്യുന്ന "ആഭാസം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തു വിട്ടു. ആഭാസം എന്ന പേരുകൊണ്ട് അണിയറക്കാർ ഉദ്ദേശിക്കുന്നത് "ആർഷ ഭാരത സംസ്ക്കാരം' എന്നാണ്.

ടീസറിൽ മാമുക്കോയയാണ് നിറഞ്ഞുനിൽക്കുന്നത്. രാജീവ് രവി നേതൃത്വം നൽകുന്ന കളക്ടീവ് ഫേസിന്‍റെ സഹകരണത്തോടെ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. അലൻസിയർ, സുജിത്ത് ശങ്കർ, അബിജ, സുധി കോപ്പ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.