മഞ്ജു വാര്യർ കസറി; "ഉദാഹരണം സുജാത' ടീസർ പുറത്ത്
Saturday, September 9, 2017 7:59 AM IST
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന "ഉദാഹരണം സുജാത' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. കോളനിയിൽ ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ കഥ പറയുന്ന ചിത്രത്തിൽ നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്ന ടീസറാണ് അണിയറക്കാർ പുറത്തുവിട്ടത്. രണ്ടാം വരവിലെ മഞ്ജുവിന്‍റെ പുതുമയുള്ള കഥാപാത്രമാകും സുജാത.