സോലോയിലെ സ്ത്രീകൾ; കിടിലൻ ടീസർ എത്തി
Saturday, September 9, 2017 9:30 AM IST
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ സോലോയുടെ പുതിയ ടീസറെത്തി. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസർ ദുൽഖർ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

ദുൽഖറിനൊപ്പം നായികമാരായ ബോളിവുഡ് താരം നേഹ ശർമ, കോളിവുഡ് താരം സായ് ധൻസിക, സാൻഡൽവുഡ് നടി ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ് എന്നിവരാണ് ടീസറിലെത്തുന്നത്.

മലയാളത്തിലും തമിഴിലുമാണ് റൊമാന്‍റിക് ചിത്രമായ സോലോ ഒരുക്കുന്നത്. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.