"മാതളത്തേൻ അലരല്ലേ..' പുള്ളിക്കാരന്‍റെ പുതിയ ഗാനം
Sunday, September 10, 2017 3:43 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്ത "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ മുന്നേറവേ ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. "മാതളത്തേൻ അലരല്ലേ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണംപകരുന്നു. മമ്മൂട്ടിക്കൊപ്പം ദീപ്തി സതി, ഇന്നസെന്‍റ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിവരാണ് ഗാനത്തിലെത്തുന്നത്.

കെ.​രാ​ജ​കു​മാ​ര​ൻ എ​ന്ന ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​ന്ന​സെ​ന്‍റ്, ആ​ശാ ശ​ര​ത്ത്, ദി​ലീ​ഷ് പോ​ത്ത​ൻ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യ്ക്കു വേ​ണ്ടി ബി. ​രാ​കേ​ഷ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. വി​നോ​ദ് ഇ​ല്ലം​പ​ള്ളി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ.