വിശാലിന്‍റെ തുപ്പറിവാളൻ: മാസ് ട്രെയിലറെത്തി
Monday, September 11, 2017 3:09 AM IST
വിശാലിനെ നായകനാക്കി മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ തു​പ്പ​റി​വാ​ളന്‍റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ആക്‌ഷൻ രംഗങ്ങൾക്കൊപ്പം സസ്പെൻസും നിറച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വിശാലിനൊപ്പം പ്രസന്നയും ആൻഡ്രിയ ജറമിയയും ട്രെയിലറിലെത്തുന്നു.

തുപ്പറിവാളനിൽ ഒ​രു ഡി​റ്റക്ടീവി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വി​ശാ​ൽ എ​ത്തു​ന്ന​ത്. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലൂ​ടെ നാ​യി​കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​നു ഇ​മ്മാ​നു​വേ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി സിമ്രാ​ൻ എ​ത്തു​ന്നുവെന്ന പ്രത്യേകത കൂടി തുപ്പറിവാളനുണ്ട്.

ആ​ൻ​ഡ്രി​യ, പ്ര​സ​ന്ന, വി​ന​യ്, കെ. ​ഭാ​ഗ്യ​രാ​ജ്, ത​ലൈ​വാ​സ​ൽ വി​ജ​യ്, ജ​യ​പ്ര​കാ​ശ്, ധീ​ര​ജ് ര​ത്നം അ​ജ​യ് ര​ത്നം, ജോ​ണ്‍ വി​ജ​യ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​രോ​ൾ കൊ​റേ​ല്ലി​യും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത് കാ​ർ​ത്തി​ക്ക് വെ​ങ്കി​ട്ട് റാ​മു​മാ​ണ്. വി​ശാ​ൽ ഫി​ലിം ഫാ​ക്ട​റി നി​ർ​മി​ച്ച ചി​ത്രം വി​ശാ​ൽ ത​ന്നെ​യാ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ഈമാസം14ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.