'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനമെത്തി
Thursday, September 14, 2017 12:37 AM IST
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം "ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി വർമയാണ്. ഡി. സന്തോഷിന്‍റെ വരികൾക്ക് ഗോപി സുന്ദർ ഈണംപകരുന്നു.

നവാഗതനായ ഫാന്‍റം പ്രവീൺ സംവിധാനം നിർവഹിച്ച "ഉദാഹരണം സുജാത'യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ്. മഞ്ജുവിനൊപ്പം നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ്, അനശ്വര, അലെൻസിയർ, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ദ് സീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.