മോഹൻലാലിന്‍റെ വില്ലനിലെ ഗാനങ്ങൾ എത്തി
Thursday, September 14, 2017 1:24 AM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനിലെ ഗാനങ്ങൾ എത്തി. ബുധനാഴ്ച മോഹൻലാൽ തന്നെയാണ് ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നിർവഹിച്ചത്.

കെ.ജെ യേശുദാസ് ശബ്ദം നൽകിയ "കണ്ടിട്ടും കണ്ടിട്ടും' എന്ന ഗാനമുൾപ്പെടെ നാല് ഗാനങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം.

മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, മഞ്ജു വാര്യര്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. ഡിസംബറിൽ ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.