"ഉൻ കൺകളിൻ': മലയാളികൾ ഒരുക്കിയ തമിഴ്‌ റൊമാന്‍റിക് മ്യൂസിക് വീഡിയോ
Friday, September 22, 2017 1:02 AM IST
മലയാളികൾ ഒരുക്കിയ തമിഴ് റൊമാന്‍റിക് മ്യൂസിക് വീഡിയോ "ഉൻ കൺകളിൻ' യൂട്യൂബിൽ തരംഗമാകുന്നു. അർച്ചന രവിയും ആര്യൻ ഗോകുലും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഈ വീഡിയോയുടെ ആവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആര്യൻ ഗോകുൽ തന്നെയാണ്. ഗോകുൽ ശ്രീകണ്ഠൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ഗോകുലും ശ്വേത വർഷയുമാണ് ആലപിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് വീഡിയോ പുറത്തിറക്കിയത്.

മനോഹരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയുടെ ഛായാഗ്രഹണം വിനായക് ഗോപാൽ നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ആര്യൻ ഗോകുലും വിവേക് വിജയനും ചേർന്നാണ്. മന്ത്ര പ്രൊഡക്ഷന്‍റെ കൂടെ ആര്യൻ ഗോകുൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ആര്യൻ ഗോകുൽ തന്നെയാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്.