"പള്ളിക്കലച്ചന്‍റെ മോളേ..'- ഷെർലക് ടോംസിലെ ഗാനമെത്തി
Friday, September 22, 2017 5:49 PM IST
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മായ ഷെ​ർ​ല​ക് ടോം​സിലെ ആദ്യഗാനമെത്തി. "പള്ളിക്കലച്ചന്‍റെ മോളേ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉദയനാണ്. ബി.കെ ഹരിനാരായണന്‍റെ വരികൾ‌ക്ക് ബിജിബാൽ ഈണംപകരുന്നു.

ചോ​ക്ലേ​റ്റ്, മേ​ക്ക​പ്മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ച്ചി ഷാ​ഫി​ക്കു​വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ​മി​യാ ജോ​ർ​ജ്, ശ്രിന്ദ എ​ന്നി​വരാണ് ചിത്രത്തിലെ നാ​യി​ക​മാർ. സ​ലിം​കു​മാ​ർ, റാ​ഫി, വി​ജ​യ​രാ​ഘ​വ​ൻ, സു​രേ​ഷ് കൃ​ഷ്ണ, കോ​ട്ട​യം ന​സീ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ബേ​സി​ൽ, സു​നി​ൽ ബാ​ബു, മോ​ളി ക​ണ്ണ​മാ​ലി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഷാ​ഫി, ന​ജിം​കോ​യ, സ​ച്ചി എ​ന്നി​വ​രു​ടെ ക​ഥ​യ്ക്ക് സ​ച്ചി​യും ഷാ​ഫിയും ​ചേ​ർ​ന്നു തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു. ഗ്ലോ​ബ​ൽ യു​ണൈ​റ്റ​ഡ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പ്രേം ​മേ​നോ​നാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.