മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിനുശേഷം ബിജുമേനോനും ഷാഫിയും ഒന്നിക്കുന്ന പുതിയ ചിത്രമായ ഷെർലക് ടോംസിന്റെ രസികൻ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മുഴുനീള ഫാമിലി കോമഡി എന്റർടെയ്ൻമെന്റാണെന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ എത്തിയത്. ബിജു മേനോനൊപ്പം ശ്രിന്ദ, മിയ, സലിം കുമാർ തുടങ്ങിയവരും ട്രെയിലറിലെത്തുന്നു.
ചോക്ലേറ്റ്, മേക്കപ്മാൻ എന്നീ ചിത്രങ്ങൾക്കുശേഷം സച്ചി ഷാഫിക്കുവേണ്ടി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മിയ ജോർജ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സലിംകുമാർ, റാഫി, വിജയരാഘവൻ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരൻ, ബേസിൽ, സുനിൽ ബാബു, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഷാഫി, നജിംകോയ, സച്ചി എന്നിവരുടെ കഥയ്ക്ക് സച്ചിയും ഷാഫിയും ചേർന്നു തിരക്കഥയെഴുതുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണംപകരുന്നു. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.