"പ്യാർ പ്യാർ..' പറവയിലെ പുതിയ ഗാനമെത്തി
Wednesday, September 27, 2017 6:40 AM IST
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റിയ ചി​ത്രമായ പ​റ​വ മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ മുന്നേറവേ ചിത്രത്തിലെ പുതിയ ഗാനം എത്തി. പ്യാർ പ്യാർ എന്നു തുടങ്ങുന്ന ഗാനം റെക്സ് വിജയനാണ് ഈണമിട്ട് ആലപിച്ചത്. വിനായക് ശശികുമാറിന്‍റേതാണ് വരികൾ.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. ദുൽഖർ സൽമാൻ, ഷെ​യ്ൻ നി​ഗം, ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ അ​ശോ​ക​ൻ, സൈ​നു​ദ്ദീ​ന്‍റെ മ​ക​ൻ ദി​നി​ൽ സൈനുദ്ദീൻ, സി​ദ്ദി​ഖ്, ആ​ഷി​ക് അ​ബു, ജേ​ക്ക​ബ് ഗ്രി​ഗ​റി, സൃ​ന്ദ അ​ഷാ​ബ് തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ പ്ര​ധാ​നവേഷങ്ങളിലെത്തുന്നത്.

ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് ദ് മൂവി ക്ലബിന്‍റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രം കൂടിയാണ് പറവ.