ടോവിനോയുടെ തരംഗത്തിന്‍റെ പ്രീ റിലീസ് ടീസർ
Thursday, September 28, 2017 6:27 AM IST
ടോവിനോ തോമസിനെ നായകനാക്കി ധനുഷ് നിർമിക്കുന്ന പുതിയ ചിത്രമായ തരംഗത്തിന്‍റെ പ്രീറിലീസ് ടീസർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ടോവിനോയ്ക്കൊപ്പം ബാലു വിനോദും ടീസറിലെത്തുന്നു.

മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ നാരായണനാണ് തിരക്കഥ. "ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ചിത്രം നിർമിക്കുന്നത് ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആണ്. ഇതാദ്യമായാണ് വണ്ടര്‍ബാര്‍ ഫിലിംസ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്.

ടോവിനോ തോമസിനൊപ്പം നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്.