ഭാസ്കർ ഒരു റാസ്കലിന്‍റെ കിടിലൻ ടീസറെത്തി
Friday, September 29, 2017 8:18 AM IST
മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് ഒരുക്കിയ മലയാള ചിത്രം ഭാസ്കര്‍ ദ റാസ്കലിന്‍റെ തമിഴ് റീമേക്ക് ഭാസ്കര്‍ ഒരു റാസ്കലിന്‍റെ ടീസര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയും അമല പോളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നാല്പതു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ കൂടുതലായും തകർപ്പൻ ആക്‌ഷൻ രംഗങ്ങളാണുള്ളത്.

തമിഴിലും ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സിദ്ദിഖ് തന്നെയാണ്. നടി മീനയുടെ മകള്‍ നൈനികയാണ് ചിത്രത്തിലെ ബാലതാരമായി എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

പാ വിജയ്, വിവേക, മദൻ കർക്കി, കരുണാകരൻ എന്നിവരുടെ വരികൾക്ക് അമരീഷ് ഈണംപകരുന്നു.