വൈറലായി ലെ​ന​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട്
Thursday, October 5, 2017 1:34 AM IST
ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ എ​ന്നും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച ന​ടി ലെ​ന ഇ​പ്പോ​ൾ ഇ​താ ഒ​രു ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ​യും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്നു. ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പോ​ഴൊ​ന്നും ലെ​ന അ​മി​ത​മാ​യി ഗ്ലാ​മ​ർ വേ​ഷം ചെ​യ്യാ​റി​ല്ല. എ​ന്നാ​ൽ ലെ​ന​യു​ടെ പു​തി​യ ഫോ​ട്ടോ ഷൂ​ട്ട് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു എ​ന്നു ത​ന്നെ പ​റ​യാം മ​ഹാ​ദേ​വ​ൻ ത​ന്പി​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഉ​ണ്ണി പി.​എ​സ് ആ​ണ് ലെ​ന​യു​ടെ ഈ ​മേ​ക്ക​പ്പി​ന് പി​ന്നി​ൽ. ശ്രേ​യ അ​ര​വി​ന്ദാ​ണ് സ്റ്റൈ​ലും വ​സ്ത്രാ​ല​ങ്കാ​ര​വും ഒ​രു​ക്കി​യ​ത്. ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ കാ​ണു​ന്പോ​ൾ ഇ​ത് മ​ല​യാ​ളി​ക​ളു​ടെ ലെ​ന ത​ന്നെ​യാ​ണോ എ​ന്നു സം​ശ​യം തോ​ന്നു സ്വാഭാ​വി​കം.

ഇ​ത്ര​യേ​റെ ഗ്ലാ​മ​റ​സാ​യി ലെ​ന​യെ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​കാ​ഭി​പ്രാ​യം. നോ​ട്ട​ത്തി​ലും മു​ഖ​ഭാ​വ​ങ്ങ​ളി​ലും ഒ​രു ഹോ​ട്ട് ലു​ക്ക് ലെ​ന കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. സി​നി​മ​യി​ൽ വ​ള​രെ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ലെ​ന അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. ത​ന്‍റെ പ്രാ​യ​ത്തി​ൽ കൂ​ടു​ത​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ ഏ​റ്റെ​ടു​ത്ത് ചെ​യ്യും. ല​യാ​ള​ത്തി​ന് പു​റ​മെ ഇ​പ്പോ​ൾ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും സു​പ​രി​ചി​ത​യാ​ണ് ലെ​ന. ധ​നു​ഷി​നൊ​പ്പം അ​നേ​ഗ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു. അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം എ​യ​ർ​ലി​ഫ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും എ​ത്തി. ഡോ. ​ച​ക്ര​വ​ർ​ത്തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലേ​ക്ക് പോ​കു​ക​യാ​ണ് ലെ​ന. കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് ലെ​ന ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.