വിശ്വവിഖ്യാതരായ പയ്യന്മാരുടെ ട്രെയിലർ എത്തി
Tuesday, October 10, 2017 7:21 AM IST
ഇത് നമ്മുടെ കഥ എന്ന ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്മാരുടെ ട്രെയിലർ പുറത്തിറങ്ങി. അജു വര്‍ഗീസ്, ദീപക് പറമ്പോൾ, സുധി കോപ്പ, ഭഗത് മാനുവല്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന പയ്യന്മാര്‍.

പുതുമുഖം ലിമയാണ് ചിത്രത്തിലെ നായികയാകുന്നത്. വി. ദിലീപിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സന്തോഷ് വര്‍മ, ശശീന്ദ്രൻ പയ്യോളി എന്നിവരുടെ വരികൾക്ക് നിതീഷ് നാരായണന്‍, സന്തോഷ് വർമ, വിശാൽ അരുൺറാം എന്നിവർ ചേർന്ന് സംഗീതം പകരുന്നു. റെജിമോന്‍ കപ്പപ്പറമ്പില്‍ ആണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.