യൂട്യൂബിൽ വൈറലായി രമ്യയുടെ "യവ്വന' കവർ
Thursday, October 12, 2017 6:06 AM IST
നടി രമ്യ നമ്പീശൻ മലയാളത്തിന് പുറമെ ഗായിക എന്ന നിലയിൽ തമിഴിലും ചുവടുറപ്പിക്കുന്നു. സിബിരാജ്, രമ്യ നമ്പീശൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന സത്യ എന്ന ചിത്രത്തിലെ യവ്വന എന്ന ഗാനത്തിന്‍റെ കവർ വേർഷൻ ആണ് വൈറലായി മാറുന്നത്. രമ്യ നമ്പീശനും യാസീൻ നിസാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

കവർ വേർഷന്‍റെ ക്യാമറയും സംവിധാനവും പ്രദീപ് കളിയപുറത്താണ് നിർവഹിച്ചിരിക്കുന്നത്. സൈമൺ കിംഗ്‌ ആണ് ഇതിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് കൃഷ്ണമൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സത്യ നവംബറിൽ തീയറ്ററുകളിലെത്തും.