കുട്ടികളുടെ "പിള്ളേഴ്സി'ലെ ആദ്യഗാനമെത്തി
Monday, October 16, 2017 3:54 AM IST
നവാഗതനായ ജിനാസ് കാക്കഞ്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ "പിള്ളേഴ്സ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "സൈക്കിൾ "
എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിഷേകാണ്. ജിനാസിന്‍റെ വരികൾക്ക് അഖിൽ പി. സംഗീതം നൽകിയിരിക്കുന്നു

ചിത്രത്തിൽ ബാലതാരങ്ങളായി ആകാശ്, അഫ്‌സല്‍, അരുണിമ, സുരഭി എന്നിവരാണ് അഭിനയിക്കുന്നത്. ഛായാഗ്രഹണം രതീഷ് ഒമാനൂറും ചിത്രസംയോജനം ലാലു കിഴക്കേവീട്ടിലുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുമേഷ് പരമേശ്വരൻ. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. വണ്‍ലൈന്‍ ഫിലിംസിന്‍റെ ബാനറിൽ ജിനാസാണ് "പിള്ളേഴ്സ്' നിർമിച്ചിരിക്കുന്നത്.