യൂട്യൂബിൽ തരംഗമായി "ചെകുത്താനെ സ്നേഹിച്ച മാലാഖ'
Monday, October 23, 2017 5:36 AM IST
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ യുട്യൂബിൽ ഹിറ്റായി 'ചെകുത്താനെ സ്നേഹിച്ച മാലാഖ'. വൈശാഖ് പാവനനും അമൽ സണ്ണിയും ചേർന്ന കഥയൊരുക്കി സംവിധാനം നിർവഹിച്ച ഈ സ്പൂഫ് കോമഡി ഹ്രസ്വചിത്രം ഒരാഴ്ചക്കുള്ളിൽ നേടിയത് അറുപതിനായിരത്തിലധികം വ്യൂസാണ്. യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യപത്തിലും ചിത്രം ഇടം പിടിച്ചിരുന്നു. പല ജനപ്രിയ ചിത്രങ്ങളുടെ ദൃശ്യങ്ങൾ ഓർമിപ്പിക്കുന്ന തരത്തിലുള്ള സ്പൂഫ് രംഗങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കും.

അനന്ദു ചന്ദ്രനും സാന്ദ്ര സെലിൻ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ കെ നായർ, ക്രിസ്‌റ്റി ജോബി, ടിജോ തോമസ്, ലിഷോയ് ലോറെൻസ്, ജോബി ജെ മാത്യു, എമിലി ജോബി, ഇൻസമാം കബീർ, റിൻസൻ റെജി, സേത് എം ജേക്കബ്, രാഹുൽ ജോസഫ്, സ്റ്റീവ് എസ് ആൻഡ്രൂസ്, സത്യൻ രാജൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലിൻസൺ സാമുവൽ ജോസ് ഛായാഗ്രഹണവും ടിജു സിറിയക് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അമൽ സണ്ണി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ടൈറ്റിൽ ഗാനവും ചിത്രത്തിലുണ്ട്. ക്രിസ്‌റ്റി ജോബിയുടെതാണ് പശ്ചാത്തലസംഗീതം. ക്രീയേറ്റീവ് മാഡ്‌നെസിന്‍റെ ബാനറിൽ ആകാശ് ജെ. ജോസഫാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.