വില്ലന്‍റെ കിടിലൻ മോഷൻ ടീസർ എത്തി
Monday, October 23, 2017 6:01 AM IST
മോഹൻലാലിനെ നായകനാക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ന്‍റെ മോഷൻ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവച്ചത്. പശ്ചാത്തലസംഗീതത്തിനൊപ്പം കിടിലൻ വിഷ്വൽ ഇഫക്ടുകളും ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ റോ​ക്ക്‌ലി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ റോ​ക്ക്‌ലി​ൻ വെ​ങ്കി​ടേ​ഷ് ആണ് ​ചി​ത്രം നി​ർ​മി​ക്കു​ന്നത്. ഇ​രു​പ​തു കോ​ടി​യോ​ളം രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള ഈ ​ചി​ത്രം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം​കൂ​ടി​യാ​ണ്. വി​ല്ല​നി​ലൂ​ടെ ത​മി​ഴി​ലെ മു​ൻ​നി​ര ന​ട​ൻ വി​ശാ​ൽ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. പ്ര​ശ​സ്ത ത​മി​ഴ്, തെ​ലു​ങ്ക് താ​രം ഹ​ൻ​സി​ക​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു. മ​ഞ്ജു വാ​ര്യ​രാ​ണ് മ​റ്റൊ​രു നാ​യി​ക.

സി​ദ്ധി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ചെ​ന്പ​ൻ വി​നോ​ദ്, അജു വർഗീസ്, ഇ​ർ​ഷാ​ദ്, തെ​ലു​ങ്കു​ന​ട​ൻ ശ്രീ​കാ​ന്ത്, റാഷി ഖന്ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. മ​നോ​ജ് പ​ര​മ​ഹം​സം, ഏ​കാം​ബ​ര​ൻ എ​ന്നി​വ​രാ​ണ് ഛായാ​ഗ്രാ​ഹ​ക​ർ. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. മു​ഹ​മ്മ​ദ് ഷ​മീ​റാണ് ചിത്രസംയോജനം. ഈമാസം 27ന് തീയറ്ററുകളിലെത്തും.