"നാലുകൊമ്പുള്ള കുഞ്ഞാന..'- പുണ്യാളനിലെ രസികൻ ഗാനം
Thursday, October 26, 2017 3:15 AM IST
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡിലെ ആദ്യഗാനം പുറത്തിറങ്ങി. "നാലുകൊമ്പുള്ള കുഞ്ഞാന..' എന്നു തുടങ്ങുന്ന ആനിമേഷൻ വീഡിയോ ഗാനം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ ഈണംപകരുന്നു. ജയസൂര്യ, അജു വർഗീസ്, സുനിൽ സുഖദ, ധർമജൻ ബോൾഗാട്ടി, ശ്രീജിത് രവി തുടങ്ങിയവരുടെ ആനിമേഷൻ കഥാപാത്രങ്ങളാണ് ഗാനത്തിലെത്തുന്നത്.

ജയസൂര്യ ജോയ് താക്കോൽക്കാരനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ രണ്ടാം ഭാഗമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. ചിത്രത്തിന്‍റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ശ്രു​തി രാ​മ​ച​ന്ദ്ര​നാ​ണ് പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നാ​യി​കയായി എത്തുന്ന​ത്. ഡ്രീം​സ് എ​ൻ ബി​യോണ്ട്സി​നു വേ​ണ്ടി ജ​യ​സൂ​ര്യ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.