"ഫ്യൂഗ്' ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച് ചെയ്തു
Monday, October 30, 2017 3:42 AM IST
നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പല വിഭാഗങ്ങൾക്കുമായി അവാർഡുകൾ കരസ്ഥമാക്കിയ 'ഫ്യൂഗ്' എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച് ചെയ്തു. വിവേക് ജോസഫ് വറുഗീസ് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ചിത്രം ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു അജ്ഞാതൻ കടന്നു വരുമ്പോൾ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെ കുറിച്ചാണ്. പക്ഷെ ആ ആപരിചതനാണ് തനിക്കു നേരിടേണ്ടി വന്ന ഏറ്റവും വിചിത്രമായ അനുഭവമെന്ന് പിന്നീട് അവൾ മനസിലാക്കുന്നു.



ശ്യാമപ്രകാശ് എം എസ്, രശ്മി കെ നായർ, ഹരികൃഷ്ണൻ, അശ്വതി മുകുന്ദൻ എന്നിവരാണ് ഫ്യൂഗിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം ക്രിസ്‌റ്റി സെബാസ്റ്റ്യനും നിർവഹിച്ചിരിക്കുന്നു. അരുൺ വർഗീസിന്‍റേതാണ് പശ്ചാത്തലസംഗീതം. തിര മൂവി ലാബ്‌സിന്‍റെ ബാനറിൽ ഡോ. മുഹമ്മദ് ഷാഫിയും കെ.ജെ വറുഗീസും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.