പ്രിയങ്കരിയായി അന്ന; തരംഗമായി ഹ്രസ്വചിത്രം
Wednesday, November 15, 2017 1:50 AM IST
എൽദോസ് ലോമി കഥയെഴുതി സംവിധാനം നിർവഹിച്ച റൊമാന്‍റിക് ഹ്രസ്വചിത്രം "അന്ന' തരംഗമായി മാറുന്നു. റിലീസിന്‍റെ രണ്ടാമത്തെ ദിവസം തന്നെ അരലക്ഷത്തിലധികം വ്യൂസ് നേടിയ അന്ന യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

ഒരു ചെറുപ്പക്കാരൻ തന്‍റെ കാമുകിയുടെ യഥാർഥ പ്രണയത്തെ തിരിച്ചറിയുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. ടിനു ബേസിൽ പോളും ജെയ്‌മി അഫ്‌സലുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി അഭിജിത്ത്, എസ്.ആർ. മഹേഷ്, പ്രഭു കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഛായാഗ്രഹണവും ബിബിൻ പോൾ സാമുവൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഷിയാദ് കബീറാണ്. മദർഹുഡ് ഫിലിംസിന്‍റെ ബാനറിൽ ടിനു ബേസിൽ പോളും എൽദോസ് ലോമിയുമാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.