ഹിസ്റ്ററി ഓഫ് ജോയ്‌: പുതിയ ഗാനമെത്തി
Monday, November 20, 2017 2:21 AM IST
സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു വിനയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ "ഹിസ്റ്ററി ഓഫ് ജോയ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരി പെയ്യുന്ന' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. ലിനീഷ് എംസിയുടെ വരികൾക്ക് ജോവി ജോർജ് സുജോ സംഗീതം നൽകിയിരിക്കുന്നു.

നടൻ വിഷ്ണു ഗോവിന്ദൻ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന ആദ്യചിത്രം കൂടിയാണ് ഇത്. സായികുമാർ, ശിവകാമി, അപർണ, ലിയോണ ലിഷോയ്, വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു ഗോവിന്ദനും പി. അനൂപും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ശിവപാർവതി ഫിലിംസിന്‍റെ ബാനറിൽ കലഞ്ഞൂര്‍ ശശികുമാർ നിർമിക്കുന്ന "ഹിസ്റ്ററി ഓഫ് ജോയ്' നവംബർ 24ന് തീയറ്ററുകളിലെത്തും.