ക​ത്രീ​ന​യും സ​ൽ​മാ​നും ക​ല​ക്കി​യി​ട്ടു​ണ്ട്...
Thursday, November 23, 2017 5:22 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ക​ത്രീ​ന​ കെ​യ്ഫും സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ​ഖാ​നും ഒ​രു ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് വ​ന്നാ​ൽ ത​ന്നെ ആ ​ചി​ത്രം സൂ​പ്പ​ർ​ഹി​റ്റ് ആ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ക്കാം. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ടൈ​ഗ​ർ സി​ന്ദാ ഹൈ. ​ഈ ചി​ത്ര​ത്തി​ലെ സ്വാ​ഗ് സെ ​ക​രേ​ൻ​ഗേ സ​ബ്ക സ്വാ​ഗ​ത് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ച് ക​ത്രീ​ന​യു​ടെ​യും സ​ൽ​മാ​ന്‍റെ​യും നൃ​ത്ത​വും ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഗാ​ന​രം​ഗ​ത്ത് അ​തീ​വ ഗ്ലാ​മ​ർ വേ​ഷ​ത്തി​ലാ​ണ് ക​ത്രീ​ന എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ത്രീ​ന​യും സ​ൽ​മാ​നും അ​തി​ഗം​ഭീ​ര ഡാ​ൻ​സാ​ണ് കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വീ​ഡി​യോ ക​ണ്ട​വ​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ യൂ ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത ഗാ​നം ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ടൈ​ഗ​ർ സി​ന്ദ ഹൈ ​എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ പാ​ട്ട് ത​ന്നെ അ​ങ്ങ​നെ ബോ​ളി​വു​ഡി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശാ​ലും ശേ​ഖ​റും ചേ​ർ​ന്ന് ഈ​ണ​മി​ട്ട ഗാ​നം പാ​ടി​യ​ത് വി​ശാ​ൽ ദ​ദ്‌ലാനി​യും നേ​ഹാ ഭാ​സി​നും ചേ​ർ​ന്നാ​ണ്. ഇ​ർ​ഷാ​ദ് കാ​മി​ലി​ന്‍റേതാ​ണു വ​രി​ക​ൾ. വൈ​ഭ​വി മെ​ർ​ച്ച​ന്‍റ് ആ​ണ് സ​ൽ​മാ​നും ക​ത്രീ​ന​യ്ക്കു​മാ​യി ഡാ​ൻ​സ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. കാ​യി​ക അ​ഭ്യാ​സ​വും നൃ​ത്ത​വു​മാ​യി നൂ​റോ​ളം ജൂ​നി​യ​ർ ആ​ർ​ടി​സ്റ്റു​ക​ളെ​യാ​ണ് പാ​ട്ടി​ൽ അ​ണി​നി​ര​ത്തി​യ​ത്. അ​ലി അ​ബ്ബാ​സ് സ​ഫ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ദി​ത്യ ചോ​പ്ര​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.