യൂട്യൂബിൽ തരംഗമായി "സ്പ്ലിറ്റ്'
Thursday, December 7, 2017 1:56 AM IST
തിങ്കളാഴ്‌ച റിലീസ് ചെയ്ത ഹ്രസ്വചിത്രം 'സ്പ്ലിറ്റ്' യൂട്യൂബിൽ തരംഗമാകുന്നു. അരലക്ഷത്തിലേറെ വ്യൂസുമായി ഇപ്പോൾ യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ചിത്രം. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി പറയുന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സി.പി വിശാഖാണ്.

ഗായത്രി ഗോപൻ, അശ്വിൻ ചാന്ദ്, വിശാഖ് വിജയകുമാർ എന്നിവരാണ് സ്പ്ലിറ്റിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആദർശും ചിത്രസംയോജനം എസ്.എസ്. ജിഷ്ണു ദേവും നിർവഹിച്ചിരിക്കുന്നു. എൻ.ആർ. വൈദീശ്വരന്‍റേതാണ് പശ്ചാത്തലസംഗീതം. ഡ്രീം സ്റ്റോറീസിന്‍റെ ബാനറിൽ സി.പി വിശാഖും അശ്വിൻ ചാന്ദും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.