ഇടിവെട്ട് സാറ് വന്നിട്ടുണ്ട്..! മാസ്റ്റർപീസിന്‍റെ മാസ് ട്രെയിലർ
Thursday, December 7, 2017 7:31 AM IST
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിന്‍റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിൽ ട്രെയിലർ പങ്കുവച്ചത്. ചിത്രത്തിന്‍റെ മാസ് ആക്ഷൻ സ്വഭാവം വെളിവാക്കുന്ന ട്രെയിലറിൽ മെഗാതാരത്തിന്‍റെ തകർപ്പൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമുണ്ട്.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് ദ മാസസ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ അഥവ് എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. വരലക്ഷ്മി, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, അര്‍ജുന്‍ തുടങ്ങി യുവതാരനിരയും മമ്മൂട്ടിക്ക് ഒപ്പമുണ്ട്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച്. മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി മാസ്റ്റർപീസ് തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.