പൃഥ്വിയുടെ വിമാനത്തിലെ ആദ്യഗാനമെത്തി
Monday, December 11, 2017 4:58 AM IST
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമാന'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വാനിലുയരെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദും ശ്രേയ ഘോഷാലും ഗോപിസുന്ദറും ചേർന്നാണ്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു.

വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണ് വിമാനം. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം.

പുതുമുഖം ദുർഗാ കൃഷ്ണയാണ് നായിക. സുധീർ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജർ രവി, അശോകൻ, കുഞ്ചൻ, നിസാർ അഹമ്മദ്, അനാർക്കലി, ഗിന്നസ് പക്രു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് വിമാനം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.