മാസ്റ്റർപീസിലെ "വേക്ക് അപ്' ഗാനമെത്തി
Monday, December 11, 2017 5:45 AM IST
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിലെ ആദ്യഗാനം പുറത്തിറങ്ങി. വേക്ക് അപ്പ് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും ജ്യോത്സ്നയുമാണ്. സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് ഈണംപകരുന്നു. മമ്മൂട്ടിക്കൊപ്പം പൂനം ബജ്‌വയും സന്തോഷ് പണ്ഡിറ്റും ഗാനത്തിലെത്തുന്നു.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് ദ മാസസ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ അഥവ് എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. വരലക്ഷ്മി, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, അര്‍ജുന്‍ തുടങ്ങി യുവതാരനിരയും മമ്മൂട്ടിക്ക് ഒപ്പമുണ്ട്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച്. മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി മാസ്റ്റർപീസ് തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.