ആന അലറലോടലറലിന്‍റെ ട്രെയിലർ എത്തി
Thursday, December 14, 2017 7:13 AM IST
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനു സിത്താരയാണ് ചിത്രത്തിൽ നായികയാകുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയിൽ അണിനിരക്കുന്നത്. ശേഖരൻകുട്ടി എന്ന് തങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്.

ശരത് ബാലന്‍റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ‌ ഈണംപകരുന്നു. പോയട്രി ഫിലിംഹൗസിന്‍റെ ബാനറിൽ സിബി തോട്ടുപുറം, നേവിസ് സേവ്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.