നിവിന്‍റെ ഹേയ് ജൂഡ്: ടീസർ എത്തി
Wednesday, December 20, 2017 8:16 AM IST
നിവിൻ പോളിയെയും തെന്നിന്ത്യൻ നടി തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേയ് ജൂഡിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നിവിൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തുവിട്ടത്. 47 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു.

ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചത്. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.