"ശിക്കാരി ശംഭു'വായി ചാക്കോച്ചൻ; കിടിലൻ ട്രെയിലർ എത്തി
Wednesday, January 3, 2018 2:37 PM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ 'ശിക്കാരി ശംഭു'വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കോമഡി എന്‍റർടെയ്നറായ "ശിക്കാരി ശംഭു'വിൽ കുഞ്ചാക്കോ ബോബനൊപ്പം ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. സന്തോഷ് വർമയുടെ വരികൾക്ക് ശ്രീജിത് ഇടവന സംഗീതം പകരുന്നു. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് 'ശിക്കാരി ശംഭു' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.