ദൈവമേ കൈതൊഴാം കെ.കുമാറാകണം: രസികൻ ട്രെയിലർ എത്തി
Wednesday, January 3, 2018 3:54 PM IST
ചലച്ചിത്രതാരം സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷേപഹാസ്യ ശൈലിയിലൊരുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ യൂട്യൂബിൽ തരംഗമാകുകയാണ്.

ജയറാം, അനുശ്രീ, നെടുമുടി വേണു, ശ്രീനിവാസൻ, സുരഭി ലക്ഷ്മി, പ്രദീപ് കോട്ടയം, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. സന്താഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷാ ആണ് സംഗീതം പകരുന്നത്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.