"എന്നെ നോക്കി പായും തോട്ട'യിലെ മനോഹരഗാനം
Thursday, January 4, 2018 11:22 AM IST
ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന "എന്നെ നോക്കി പായും തോട്ട' എന്ന ചിത്രത്തിലെ മനോഹരഗാനം പുറത്തിറങ്ങി. വിസിരി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിഡ് ശ്രീറാമും സാഷ തിരുപതിയും ചേർന്നാണ്. ദാർബുക ശിവയാണ് ഈണം നല്കിയിരിക്കുന്നത്.

ആക്‌ഷനും പ്രണയവും പ്രമേയമായ ചിത്രത്തിൽ പുതുമുഖതാരം മേഘ ആകാശാണ് നായിക. തെലുങ്ക് താരം റാണ ദഗുബതിയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ ജോമോൻ ടി. ജോൺ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.