കല്യാണത്തിൽ പാടിത്തകർത്ത് ദുൽഖറും ഗ്രിഗറിയും
Sunday, January 14, 2018 3:51 PM IST
നടനും എംഎൽഎയുമായ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന കല്യാണത്തിൽ പാടിത്തകർത്ത് ദുൽഖറും ഗ്രിഗറിയും. ധൃതംഗപുളകിതൻ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടിയത്. ഗാനത്തിന്‍റെ ടീസർ യൂട്യൂബിൽ പുറത്തിറങ്ങി. ലിങ്കു ഏബ്രഹാമിന്‍റെ വരികൾക്ക് പ്രകാശ് അലക്സ് ഈണംപകരുന്നു.

രാജേഷ് നായരാണ് കല്യാണം എഴുതി സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ. നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മയാണ് കല്യാണത്തിലെ നായിക. ചിത്രത്തിൽ ശ്രാവണിന്‍റെ അച്ഛന്‍റെ വേഷത്തിൽ മുകേഷ് തന്നെയാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.