"ഒരു മറുനാടൻ പ്രണയകഥ'യുമായി മുംബൈ മലയാളികൾ
Thursday, January 18, 2018 12:20 PM IST
ഒരുകൂട്ടം മുംബൈ മലയാളികൾ ഒരുക്കിയ "ഒരു മറുനാടൻ പ്രണയകഥ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിഷോർ നായർ കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ നന്ദൻ ഉണ്ണിയാണ് നായക വേഷത്തിലെത്തുന്നത്. ഒരു യുവാവ് പ്രണയലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

രഞ്ജിൻ മാത്യു, കിഷോർ നായർ, ജിമ്മി റെയ്‌നോൾഡ്സ്, രേഷ്മ നായർ, സ്നേഹ നമ്പ്യാർ, ശ്രീയേഷ്‌ വാമനൻ, വീണ നായർ, വിനേഷ് മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീചിത് വിജയൻ ദാമോദർ ഛായാഗ്രഹണവും വിഷ്ണു സദാശിവൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അരുൺ മുരളീധരന്‍റേതാണ് പശ്ചാത്തലസംഗീതം. അർജുൻ നായർ രചന, സംഗീതം, ആലാപനം എന്നിവ നിർവഹിച്ച "എൻ നെഞ്ചിനുള്ളിൽ ഒരു താളം" എന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ജിമ്മി റെയ്‌നോൾഡ്‌സാണ് 'ഒരു മറുനാടൻ പ്രണയകഥ' നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.