കി​ടി​ല​ൻ ആ​ക്‌ഷ​നു​മാ​യി ആ​ദി​; പുതിയ ടീസർ
Monday, January 22, 2018 12:53 PM IST
കി​ടി​ല​ൻ ആ​ക്‌ഷ​നു​മാ​യി ആ​ദി​യു​ടെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ത്തെ ടീ​സ​ർ ക​ണ്ട​വ​രെ ശ​രി​ക്കും അ​ന്പ​ര​പ്പി​ച്ചു കൊ​ണ്ടാ​ണ് ര​ണ്ടാ​മ​ത്തെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രിക്കുന്ന​ത്.

മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ പു​റ​ത്തു​വി​ട്ട​ത്. ആ​ദ്യ ടീ​സ​ർ ക​ണ്ട​വ​ർ​ക്ക് ആ​ദി ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ് എ​ന്ന് തോ​ന്നി​യെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ടീ​സ​ർ ചി​ത്ര​മൊ​രു കി​ടി​ല​ൻ ആ​ക്‌ഷ​ൻ സി​നി​മ​യാ​ണെ​ന്ന തോ​ന്ന​ലു​ള​വാ​ക്കു​ന്നു. പാ​ർ​ക്ക​ർ അ​ഭ്യാ​സ​ത്തി​ന്‍റെ ച​ടു​ല​ത​യാ​ണ് ടീ​സ​റി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി പ്ര​ണ​വ് വി​ദേ​ശ പ​രി​ശീ​ല​ക​രു​ടെ കീ​ഴി​ൽ പാ​ർ​ക്ക​ർ അ​ഭ്യാ​സം പ​രി​ശീ​ലി​ച്ചി​രു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ ടീ​സ​റി​ൽ അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ടീ​സ​ർ ആ ​കു​റ​വ് നി​ക​ത്തു​ന്നു. ചി​ല ക​ള്ള​ത്ത​ര​ങ്ങ​ൾ മാ​ര​ക​മാ​യേ​ക്കാം എ​ന്ന ടാ​ഗ്‌​ ലൈ​നോ​ടെ 26ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.