മികച്ച അഭിപ്രായവുമായി "വാരിക്കുഴിയിലെ കൊലപാതകം'
Monday, January 29, 2018 3:49 PM IST
മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു പറ്റം ഷാഡോ പോലീസുകാർ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയിൽ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് യൂട്യൂബിൽ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ഭരത് കൃഷ്ണ, മനു കലാഭവൻ, മനു ജവാഹർ, അജയ് വിൻസെന്‍റ്, ആർ.ജെ ജിബിൻ, മൃണാളിനി സൂസൻ തുടങ്ങിയവർ ഈ പോലീസ് സ്റ്റോറി ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. ബിബിൻ പോൾ സാമുവൽ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ഷിയാദ് കബീറിന്‍റേതാണ് പശ്ചാത്തലസംഗീതം. മുഹമ്മദ് ഷാഫി തന്നെയാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.