"ജിപ്സി വുമൺ..'- ആദിയിലെ പ്രണവ് എഴുതി ആലപിച്ച ഗാനം
Monday, January 29, 2018 4:14 PM IST
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായ "ആദി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രണവ് തന്നെ എഴുതി ആലപിച്ച ജിപ്സി വുമൺ എന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ ആണ് യൂട്യൂബിലെത്തിയത്. അനിൽ ജോൺസൺ ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനം ഇപ്പോൾ യൂട്യൂബിന്‍റെ ട്രെൻഡിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഇപ്പോൾ മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പ്രണവിന്‍റെ കിടിലൻ ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകത. ചിത്രത്തിനായി പ്രണവ് ഏറെ തയാറെടുപ്പുകൾ നടത്തിയിരുന്നു. അഭ്യാസപ്രകടനമായ പാർക്കൗർ അഭ്യസിക്കുകയും ചെയ്തു. അനുശ്രീ, അദിതി രവി, ലെന, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ.

സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് അനിൽ ജോൺസൺ ഈണംപകരുന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.