ധനുഷിന്‍റെ ഹോളിവുഡ് ചിത്രം: ടീസർ എത്തി
Monday, February 12, 2018 1:28 PM IST
ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ധ​നു​ഷി​ന്‍റെ ഹോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ദ എ​ക്സ്ട്രാ ഓ​ര്‍​ഡി​ന​റി ജേ​ർ​ണി ഓ​ഫ് ​ഫ​ക്കീ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്രം മേ​യ് മാ​സ​ത്തി​ൽ റി​ലീ​സ് ചെ​യ്യും. ടീ​സ​റി​ൽ ധ​നു​ഷി​നെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ൾപ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​മ​ഡി–​അ​ഡ്വ​ഞ്ച​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്രം ഇം​ഗ്ലീ​ഷി​ലും ഫ്ര​ഞ്ചി​ലു​മാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. ബ്ര​സ​ല്‍​സ്, പാ​രി​സ്, റോം ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. കെ​ന്‍ സ്കോ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം റൊ​മെ​യ്ന്‍ പ്യൂ​ര്‍​ട്ടോ​ല​സി​ന്‍റെ നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ഫ്ര​ഞ്ച് ന​ടി ബെ​ര​ണി​സ് ബെ​ജോ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.