ഗൗ​തം മേ​നോ​ന്‍റെ പ്രണയദിന സ​മ്മാ​നം: "ഉളവിരവ്'
Wednesday, February 14, 2018 1:38 PM IST
സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​ൻ ത​യാ​റാ​ക്കി​യ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഒ​ൻ​ഡ്രാ​ഗ ഒ​റി​ജി​ന​ൽ​സി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. ’ഉ​ള​വി​രി​വ് ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മ​നോ​ഹ​രമായ പ്രണയ വീ​ഡി​യോ ഗാ​ന​ത്തി​ൽ ന​ട​ൻ ടൊ​വി​നോ​യും പ്ര​ശ​സ്ത ത​മി​ഴ് ടെ​ലി​വി​ഷ​ൻ അ​വ​താ​രി​ക​യാ​യ ദി​വ്യ ദ​ർ​ശി​നി​യു​മാ​ണു​ള്ള​ത്. ഇ​നി​യും മൂ​ന്നു വീ​ഡി​യോ​ക​ൾ കൂ​ടി ഈ ​സീ​രി​സി​ൽ പു​റ​ത്തി​റ​ങ്ങാ​നു​ണ്ട്.

മ​ദ​ൻ കാ​ർ​ക്കി ര​ചി​ച്ച ഉ​ള​വി​രി​വി​ന് സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ർ​ത്തി​ക്കാ​ണ്. ടൊ​വി​നോ​യ്ക്കൊ​പ്പം ഒ​രു രം​ഗ​ത്ത് കാ​ർ​ത്തി​യും വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ മ​നോ​ജ് പ​ര​മ​ഹം​സ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ന​ട​ൻ സൂ​ര്യ​യാ​ണ് ആൽബം പ്രകാശനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.