സൂപ്പർഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും ഒന്നിക്കുന്ന വികടകുമാരന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിൽ ഒരു വക്കീലിന്റെ വേഷം വിഷ്ണു അവതരിപ്പിക്കുന്പോൾ അദ്ദേഹത്തിന്റെ ഗുമസ്തന്റെ കഥാപാത്രത്തെയാണ് ധർമജൻ കൈകാര്യം ചെയുന്നത്. കോടതി കാന്റീൻ നടത്തുന്ന കഥാപാത്രത്തെയാണ് നായികയായി വേഷമിടുന്ന മാനസ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നത്.
റാഫി, ബൈജു, ജയരാജ് വാര്യർ, ഇന്ദ്രൻസ്, സുനിൽ സുഖദ, ജിനു ജോസഫ്, നെൽസണ്‍, ഇ.എ. രാജേന്ദ്രൻ, വിനീത് തട്ടിൽ, ബാബു അന്പൂർ, കലാഭവൻ ഹനീഫ, സീമ ജി. നായർ, ദേവികാ നന്പ്യാർ, ശ്രീലക്ഷ്മി ഗീതനനന്ദൻ, മേഘാ മത്തായി, അംബികാ മോഹൻ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വൈ.വി. രാജേഷ് ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് രാഹുൽരാജ് ഈണം പകരുന്നു. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് വികടകുമാരൻ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.