പ​ര​സ്യ​ക്കാ​ര​ന് ചി​ല​ത് പ​റ​യാ​നു​ണ്ട്
Tuesday, March 20, 2018 9:55 AM IST
പു​റ​മെ ഭ​യ​ങ്ക​ര ഭം​ഗി​യാ​ണെ​ങ്കി​ലും സി​നി​മ​യ്ക്കു​ള്ളി​ലും അ​ഭം​ഗി​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ഹ്രസ്വ​ചി​ത്ര​മാ​ണ് പ​ര​സ്യ​ക്കാ​ര​ൻ. സി​നി​മ​യ്ക്കാ​യി പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് പ​ര​സ്യ​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. 31 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് തേ​ജ​സ് കെ. ​ദാ​സാ​ണ്.

ക​ണ്ണി​ന് കു​ളി​ർ​മ ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ര​സ്യ​ക്കാ​ര​നി​ൽ കാ​ണാ​നാ​വു​ക. ഒ​രു ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്യാ​ൻ ഒ​രാ​ളെ ഏ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ഹ്രസ്വ​ചി​ത്രം പ​റ​യു​ന്ന​ത്. ശ്യാം ​റോ​യി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി ക​ഴി​ഞ്ഞു. അ​ന്പ​തി​നാ​യി​രത്തിന​ടു​ത്ത് ആ​ൾ​ക്കാ​ർ യു ​ട്യൂ​ബി​ൽ പ​ര​സ്യ​ക്കാ​ര​ന്‍റെ വി​ശേ​ഷ​ങ്ങ​ളിൽ ക​ണ്ണോ​ടി​ച്ചു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.