"ഒ​റ്റ​മു​റി​വെ​ളി​ച്ചം' ട്രെ​യി​ല​ർ ഇ​റ​ങ്ങി
Tuesday, April 3, 2018 4:57 PM IST
മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള സംസ്ഥാന അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ ഒ​റ്റ​മു​റി​വെ​ളി​ച്ചം എന്ന ചിത്രത്തിന്‍റെ ട്രെയിലർ എ​ത്തി. ബോ​ണ​ക്കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. നാ​വ​ഗ​ത സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ റി​ജി നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

മി​ക​ച്ച സ​ഹ​ന​ടി, മി​ക​ച്ച എ​ഡി​റ്റ​ർ, അ​ഭി​ന​യ​ത്തി​നു​ള്ള പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് എന്നിവയും ഈ ​ചി​ത്ര​ത്തെ തേ​ടി എ​ത്തി​യി​രു​ന്നു. ലൂ​ക്ക് ജോ​സാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
യുവതാരങ്ങളിൽ ശ്രദ്ധേയനായ ദീ​പ​ക്ക് പ​റ​ന്പോ​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. വി​നീ​ത കോ​ശി​യാ​ണ് നാ​യി​ക. പോളി വിൽസൺ, രാ​ജേ​ഷ് ശ​ർ​മ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.