പുലിമുരുകൻ തമിഴിൽ; കിടിലൻ ട്രെയിലർ എത്തി
Saturday, May 27, 2017 8:50 PM IST
കേരളക്കരയിൽ തരംഗമായി മാറിയ ബ്ലോക്ക് ബസ്റ്റർ മോഹൻലാൽ ചിത്രം പുലിമുരുകൻ തമിഴ്നാട്ടിൽ റിലീസിന്. ചിത്രത്തിന്‍റെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. സിനിമ‍യിലെ ഉദ്വേഗജനകമായ രംഗങ്ങളും സംഘട്ടനരംഗങ്ങളും കോർത്തിണക്കിയാണ് 1.37 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ. ആർ.പി. ബാലയാണ് ചിത്രത്തിനു വേണ്ടി തമിഴിൽ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. സെന്‍റൂർ ഫിലിംസാണ് ത്രീഡി ചിത്രം തമിഴിൽ പുറത്തിറക്കുന്നത്.

ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മോളിവുഡിൽ നൂറു കോടി ക്ലബിൽ കയറിയ ചിത്രമാണ്. കമാലിനി മുഖർജിയാണ് നായിക. മന്യംപുലി എന്ന പേരിൽ തെലുങ്കിൽ റിലീസ് ചെയ്ത ചിത്രത്തിന് ടോളിവുഡിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.