ചിരിപൂരമൊരുക്കി പഞ്ചവർണതത്തയിലെ രണ്ടാം ഗാനം
Saturday, April 7, 2018 11:07 AM IST
ജയ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ര​മേ​ശ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ഞ്ച​വ​ർ​ണ​ത​ത്ത​യി​ലെ രണ്ടാം ഗാ​നം പു​റ​ത്തു​വി​ട്ടു. ഹരിനാരായണന്‍റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. എം.ജി. ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ​പ്ത ത​രം​ഗ് സി​നി​മാ​സി​നു വേ​ണ്ടി മ​ണി​യ​ൻ പി​ള്ള​രാ​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ണി​യ​ൻ പി​ള്ള​രാ​ജു, അ​നു​ശ്രീ, അ​ശോ​ക​ൻ, മ​ല്ലി​ക സു​കു​മാ​ര​ൻ, സ​ലീം കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മു​ടി​യും മീ​ശ​യു​മി​ല്ലാ​തെ കു​ട​വ​യ​റു​മാ​യി ഒ​രു വ്യ​ത്യ​സ്ത വേ​ഷ​ത്തി​ലാ​ണ് ജ​യ​റാം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. എം​എ​ൽ​എ ക​ലേ​ഷ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.