ലാലേട്ടൻ റെഫറൻസുമായി കാമുകിയുടെ കിടിലൻ ട്രെയിലർ
Monday, April 16, 2018 6:50 PM IST
അസ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ കാമ്പസ് ചിത്രമായ കാമുകിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹൻലാലിന്‍റെ റെഫറൻസ് കൂടിയുള്ള ട്രെയിലർ ഇപ്പോൾ തരംഗമായി മാറിക്കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് വീഡിയോ ഇപ്പോള്‍.

ഇതിഹാസ, സ്റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു. എസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകിയിൽ അച്ചാമ്മ എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ് കോട്ടയം, സിബി തോമസ്, അക്ഷര കിഷോര്‍, റോസിലിന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ക്ലാപ്പ് മൂവിസിന്‍റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണൻ നിർമിക്കുന്ന കാമുകി മേയ് ആദ്യവാരം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.