ക​റു​പ്പ​ണി​ഞ്ഞ് ക​ലി​പ്പ് ലു​ക്കി​ൽ കാ​ലാ​യി​ലെ ആ​ദ്യ ഗാ​ന​ത്തി​ൽ ര​ജ​നി
Wednesday, May 2, 2018 12:33 PM IST
ര​ജ​നി​കാ​ന്തും പാ ​ര​ഞ്ജി​ത്തും ഒ​ന്നി​ക്കു​ന്ന കാ​ലാ​യി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി. അ​രു​ണ്‍​രാ​ജ കാ​മ​രാ​ജ് ര​ചി​ച്ച വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ ആ​ണ്. ഹ​രി​ഹ​ര​സു​ത​ൻ, സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

മും​ബൈ​യി​ലെ അ​ധോ​ലോ​ക നാ​യ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ധോ​ലോ​ക നാ​യ​ക​ൻ ഹാ​ജി മ​സ്താ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൻ ര​ജ​നി​കാ​ന്തി​നു വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​രാ​നാ​യ​ത്.

നാ​നാ പ​ടേ​ക്ക​ർ, സ​മു​ദ്ര​ക്ക​നി, ഹു​മാ ഖു​റേ​ഷി, ഈ​ശ്വ​രി ദേ​വി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ധ​നു​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ ഏ​ഴി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.