സമകാലിക പ്രശ്നങ്ങളെ എടുത്തുകാട്ടി ആഭാസത്തിലെ പുതിയ ഗാനം
Wednesday, May 2, 2018 1:09 PM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, റീ​മ ക​ല്ലി​ങ്ക​ൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ​ഭാ​സ​ത്തി​ലെ ലിറിക്കൽ വീഡിയോ പു​റ​ത്തു വി​ട്ടു. സജി സുരേന്ദ്രനാഥ് രചിച്ച് ഊരാളി ബാൻഡ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മാർട്ടിൻ ആണ്. സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളാണ് ഗാനത്തിൽ എടുത്തുകാട്ടുന്നത്.

ക​ള​ക്ടീ​വ് ഫേ​സ് വ​ണ്ണി​നു വേ​ണ്ടി രാ​ജീ​വ് ര​വി​യും സ്പെ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സ​ഞ്ജു ഉ​ണ്ണി​ത്താ​നും നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജൂ​ബി​ത് ന​മ്രാ​ഡ​ത്താ​ണ്. ഇ​ന്ദ്ര​ൻ​സ്, മാ​മു​ക്കോ​യ, അ​ല​ൻ​സി​യ​ർ, ശീ​ത​ൾ ശ്യാം ​എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.