ഒ​കെ ആ​ണോ നാ​ഗി..‍? സാവിത്രിക്കായി കീർത്തിയുടെ ഡബ്ബിംഗ്
Wednesday, May 23, 2018 1:24 PM IST
തെ​ലു​ങ്കി​ലെ പ​ഴ​യ​കാ​ല ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​ണ് മ​ഹാ​ന​ടി. കീ​ർ​ത്തി സു​രേ​ഷും ദു​ൽ​ഖ​ർ സ​ൽ​മാ​നും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തി​യ​റ്റ​റു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന സി​നി​മ തെ​ലു​ങ്കി​ൽ ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യൊ​രു ക്ലാ​സി​ക്ക് ചി​ത്ര​മാ​യി​ട്ടാ​ണ് പ്രേ​ക്ഷ​കർ വി​ല​യി​രു​ത്തി​യി​രു​ന്ന​ത്.

ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് സി​നി​മ​യ്ക്കാ​യി കീ​ർ​ത്തി ഡ​ബ്ബ് ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ല​യാ​ള​വും ത​മി​ഴും അ​നാ​യാ​സേ​ന പ​റ​യു​ന്ന കീ​ർ​ത്തി തെ​ലു​ങ്ക് ഡ​യ​ലോ​ഗ് പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. നി​ര​വ​ധി ടേ​ക്കു​ക​ളെ​ടു​ത്താ​ണ് ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ങ്ങ​ൾ കീ​ർ​ത്തി മി​ക​വു​റ്റ​താ​ക്കി​യി​രു​ന്ന​ത്. ഡ​യ​ലോ​ഗ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കീ​ർ​ത്തി കാ​ണി​ക്കു​ന്ന പെ​ടാ​പ്പാ​ടാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ എ​ല്ലാം ചെ​യ്തു ക​ഴി​ഞ്ഞ് ഒ​കെ ആ​ണോ നാ​ഗി എ​ന്ന് സം​വി​ധാ​യ​ക​നോ​ട് ചോ​ദി​ക്കു​ന്നു​മു​ണ്ട് ന​ടി. കീ​ർ​ത്തി​യു​ടെ വീ​ഡി​യോ സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ദു​ൽ​ഖ​റി​നും കീ​ർ​ത്തി​ക്കും പു​റ​മെ സാ​മ​ന്ത അ​ക്കി​നേ​നി, വി​ജ​യ് ദേ​വ​ര​കൊ​ണ്ട തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. തെ​ലു​ങ്കി​നു പു​റ​മെ ത​മി​ഴി​ലും ചി​ത്രം ന​ടി​ഗ​യ​ർ തി​ല​കം എ​ന്ന പേ​രി​ൽ മൊ​ഴി​മാ​റ്റി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ കീ​ർ​ത്തി​യു​ടെ​യും ദു​ൽ​ഖ​റി​ന്‍റെ പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ച​ല​ച്ചി​ത്ര ലോ​കം ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു, ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​ൻ എ​സ് എ​സ് രാ​ജ​മൗ​ലി​യ​ട​ക്ക​മു​ള​ള​വ​രാ​ണ് മ​ഹാ​ന​ടി​യെ പ്ര​ശം​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷി​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​ണ് മ​ഹാ​ന​ടി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

നൂ​റി​ല​ധി​കം ലു​ക്കി​ലാ​ണ് കീ​ർ​ത്തി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ മി​ക​വു​റ്റ പ്ര​ക​ട​ന​ത്തി​ന് ന​ടി സാ​വി​ത്രി​യു​ടെ മ​ക​ള​ട​ക്കം സി​നി​മാ ലോ​കം മു​ഴു​വ​ൻ കീ​ർ​ത്തി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.